തോപ്പുംപടി: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കൽ യൂണിറ്റ് പ്രതിഷേധിച്ചു. വ്യാപാരികൾക്ക് നിരക്ക് ഇളവ് നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെൻസൻ ടി. ചാക്കോ, സെക്രട്ടറിമാരായ പി.എൻ.ഷാജി, വിനോദ് ലിബർട്ടി, ജോയി, ഫസലുദിൻ, അഷറഫ് തുടങ്ങിയവർ സംസാരിച്ചു.