കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കോതമംഗലം നഗരസഭാതല ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. വെണ്ടുവഴി പുതീക്കൽ ബോബി പി. കുര്യാക്കോസിന്റെ നാലര ഏക്കർ സ്ഥലത്ത് വിത്ത് നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.നൗഷാദ്, കെ.വി.തോമസ്, രമ്യ വിനോദ്,ഷിബു കുര്യാക്കോസ്, ബിൻസി തങ്കച്ചൻ, കൃഷി ഓഫീസർ ഇ.പി സാജു തുടങ്ങിയവർ പങ്കെടുത്തു.