മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ 2022ൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചവർക്ക് അവാർഡ് നൽകും. സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലായ് 25നകം ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.