
മൂവാറ്റുപുഴ: അന്താരാഷ്ട്ര ശാസ്ത്ര വർഷമായ 2022 അറിവുത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തമായി ടെലിസ്ക്കോപ്പ് നിർമിച്ചു.സ്കൂൾ സയൻസ് ആൻഡ് നേച്ചർ ക്ലബ് വേദിയായ 'ശാസ്ത്രക്കൂട്ടുകാരുടെ' ആഭിമുഖ്യത്തിൽ ബ്രേക്ക് ത്രൂ സയൻസ് സൈാസൈറ്റിയുടെയും പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ടെലിസ്കോപ്പ് നിർമ്മാണ ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എറണാകുളം ചാപ്റ്റർ പ്രസിഡന്റ് കെ.എസ്. ഹരികുമാർ, സെക്രട്ടറി പി.പി. സജീവ് കുമാർ, അഡ്വ.സജീവ് ടി. പ്രഭാകർ, എ.ജി. ലസിത, പി.പി. എബ്രഹാം, പി.സി. തങ്കച്ചൻ എന്നിവർ ക്ലാസ് നയിച്ചു. ലൈബ്രറി സെക്രട്ടറി ടി.ആർ.ഷാജു വാനനിരീക്ഷണ അനുഭവങ്ങൾ പങ്കുവെച്ചു. സയൻസ് ക്ലബ്ബ് കോ ഓർഡിനേറ്റർ സ്റ്റാലിന, ഹെഡ്മിസ്ട്രസ് ഷൈല കുമാരി എന്നിവർ സംസാരിച്ചു.