
പറവൂർ: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ സ്ത്രീകളിലെ കാൻസർ രോഗനിർണ്ണയ ക്യാമ്പ് തുടങ്ങി. വിജിലൻസ് ഡി.വൈ.എസ്.പി എം.ആർ. മധു ബാബു ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. ക്ളോഡിൻ ബിവേര അദ്ധ്യക്ഷത വഹിച്ചു. ഡോൺബോസ്കോ ആശുപത്രി ജീവനക്കാരുടേയും ജനകീയ പങ്കാളിത്തോടും ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയായ സാന്ത്വനം പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എം. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന ആന്റോ ആലുക്കാസിൽ നിന്നും ആശുപത്രി ഡയറക്ടർ ഏറ്റുവാങ്ങി. ഫാ. ഷാബു കുന്നത്തൂർ, ഡോ. പൗലോസ് മത്തായി, അഡ‌്വ. റാഫേൽ ആന്റണി, എം.കെ. മുരളീധരൻ, സി. പ്രിയ ജോൺ, സി. പ്രഭ എന്നിവർ സംസാരിച്ചു.