മൂവാറ്റുപുഴ: നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇന്ന് രാവിലെ 11 മുതൽ നഗരസഭാ ടൗൺഹാളിൽ നടക്കും. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും വാർഡ്‌ സഭയിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും അടക്കം ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.