മൂവാറ്റുപുഴ: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ മുൻ എം. എൽ. എ എൽദോ എബ്രഹാം അപലപിച്ചു. അക്രമ സമരങ്ങൾ നീതികരിക്കാനാവില്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ, എന്തിന്റെ പേരിലായാലും പ്രതിഷേധാർഹമാണ്. എ.കെ.ജി.സെന്റർ ആക്രമിച്ചവരെ ഉടൻ പിടികൂടണമെന്നും രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.