കളമശേരി: സി.ഐ.ടി.യു സംസ്ഥാന പഠന ക്ലാസ് സമാപിച്ചു. ജി.സി.ഡി എ ചെയർമാനും സി.ഐ.ടി യു അഖിലേന്ത്യാ സെക്രട്ടറിയുമായ കെ.ചന്ദ്രൻ പിള്ള സമാപന ദിവസം പ്രസംഗിച്ചു.
എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ ക്ലാസ് നിർത്തിവെച്ച് പ്രതിഷേധിച്ചു. ആനത്തലവട്ടം ആനന്ദൻ, എളമരം കരീം, ജെ.മേഴ്സിക്കുട്ടിയമ്മ, എസ്.ശർമ്മ, കെ.പി.സഹദേവൻ, കെ.എസ്. സുനിൽകുമാർ, കെ.എൻ.ഗോപിനാഥ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.