
നെടുമ്പാശേരി: വ്യവസായ വാണിജ്യ വകുപ്പിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ സംരംഭക സഹായ കേന്ദ്രം പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വർഗീസ് മേനാച്ചേരിക്ക് ആദ്യ സർട്ടിഫിക്കറ്റ് നൽകി. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ടി.വൈ. ജോബി, പഞ്ചായത്ത് സെക്രട്ടറി പി.വി. ജെസി, പഞ്ചായത്ത് അംഗങ്ങളായ ആന്റണി കയ്യാല, എ.വി. സുനിൽ, സി.ഒ. മാർട്ടിൻ, അബിത മനോജ്, ജൂബി ബൈജു, കെ.കെ. അബി, ബിന്ദു സാബു, ജോബി നെൽക്കര, ബീന ഷിബു, പഞ്ചായത്ത് അസി. സെക്രട്ടറി പി.എസ്. സുനിൽ, യു.എ. ഡാനിയേൽ, കെ.ജെ. ഫ്രാൻസിസ്, അഞ്ജു ഏല്യാസ്, നീന സാജു, ഡിൻസി വർഗീസ് എന്നിവർ പങ്കെടുത്തു.