പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു. എ.ഡി. ദിലീപ്കുമാർ (പ്രസിഡന്റ്), കെ.വി. പോൾ (വൈസ് പ്രസിഡന്റ്) ടി.എ. നവാസ് (സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു. സമിതി അംഗങ്ങളായി പി.എ. രവീന്ദ്രനാഥൻ, പി.പി. ജോയ്, എം.ബി. അഷറഫ്, വി.ആർ. അനിരുദ്ധൻ, വി.ആർ. ഗോപാല കൃഷ്ണൻ, ലത മോഹനൻ, ആനി തോമസ്, ബിൻസി സോളമൻ എന്നിവർ ചുമതലയേറ്റു. സഹകരണ സംഘം ഇൻസ്പെക്ടർ കൃഷ്ണ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്.