കൊച്ചി: ഒരു വർഷത്തിനകം എറണാകുളത്തെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകുമെന്നും വില്ലേജ്തലം മുതൽ കളക്ടറേറ്റ് വരെ ഇ-ഓഫീസ് സംവിധാനത്തിലേക്ക് സമ്പൂർണ്ണമായി മാറുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
കാക്കനാട് കളക്ടറേറ്റിൽ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാരുടേയും ഡെപ്യൂട്ടി തഹസിൽദാർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജ്തല ജനകീയ സമിതികൾ എല്ലാ മാസവും കൂടുന്നെന്ന് ഉറപ്പു വരുത്തണം. വില്ലേജുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ജനുവരിക്കു മുമ്പായി ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കണം. ജോലിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ജാഫർ മാലിക് അദ്ധ്യക്ഷത വഹിച്ചു.