മൂവാറ്റുപുഴ: ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലെ ഗുരുദേവ കൃതികളുടെ പഠനക്ലാസ് നാളെ രാവിലെ 9.30ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ശിവ ശതകം അവസാനഭാഗത്തെ കുറിച്ച് സ്വാമി മുക്താനന്ദ യതി പ്രഭാഷണം നടത്തും. പഠനകേന്ദ്രം പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ഡി. പ്രസാദ് സ്വാഗതം പറയും. ചടങ്ങിൽ കേരള ചലച്ചീത്ര അംഗമായി നിയമിതനായ പ്രകാശ് ശ്രീധരനെ ആദരിക്കും.