മൂവാറ്റുപുഴ; മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിലാണ് സൗജന്യ പരിശീലനം. പരിശീലനത്തിനെത്തുന്നവർക്ക് ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും. ഇന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്യും. ലൈബ്രറി സെക്രട്ടറി എം.എൻ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ടി.എ. കുമാരൻ സ്വാഗതം പറയും. താത്പര്യമുള്ളവർ 9633063120, 9995491189 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക