
കൊച്ചി: ജപ്പാൻ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്നു മുതൽ 16 വരെ കേരള ലളിതകലാ അക്കാഡമിയുടെ എറണാകുളം ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ ജാപ്പനീസ് ഫോട്ടോഗ്രാഫർമാരുടെ 'തൊഹോകു' ഫോട്ടോഗ്രഫി പ്രദർശനം നടക്കും. തൊഹോകുവിലെ ഭൂകമ്പത്തിനും സുനാമിയ്ക്കും ശേഷമുള്ള ജനങ്ങളുടെ ജീവിതവും ദുരന്തത്തിന് മുമ്പുള്ള അവരുടെ സാധാരണ ജീവിതവുമാണ് പ്രദർശനത്തിലുള്ളത്. വൈകിട്ട് 6ന് എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കുന്ന യോഗത്തിൽ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, റാണി ജോർജ്ജ് തുടങ്ങിയവർ സംബന്ധിക്കും.