മൂവാറ്റുപുഴ: നിള കലാ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നാളെ വൈകിട്ട് 4ന് കിഴക്കേക്കര മൂവാറ്റുപുഴ കാവ് സങ്കീർത്തന ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിളയുടെ ഉദ്ഘാടനം നിർവഹിക്കും. നിള പ്രസിഡന്റ് എൻ.ശിവദാസൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിളയുടെ ലോഗോ പ്രകാശനം ചെയ്യും. നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻ കുളം, വാർഡ് കൗൺസിലർ ലൈല ഹനീഫ, മേള പ്രസിഡന്റ് സൂർജിത് എസ്തോസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എൻ. ശിവദാസൻ നമ്പൂതിരി, കെ.ജെ. ലാസർ, കെ.കെ. രാജൻ, ഇമ്മാനുവൽ പാലക്കുഴി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.