നെടുമ്പാശേരി: അര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അകർഷമായി. 2018ലെ പ്രളയത്തിൽ തകർന്ന് കൃഷിഭവൻ റോജി എം. ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചാണ് സ്മാർട്ടാക്കിയത്. രണ്ട് നിലകളിൽ 2000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
പുതിയ കെട്ടിടം നാളെ വൈകിട്ട് നാലിന് സംസ്ഥാന ക്യഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരിക്കും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ തുടങ്ങിയവർ സംബന്ധിക്കും.