ex
പ്രതി ബിജോയ് വർഗീസ്

കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളിയിൽ വിദേശമദ്യം വിറ്റയാളെ എക്സൈസ് പിടികൂടി. ചുള്ളി കൊളാട്ടുകുടിവീട്ടിൽ ബിജോയ് വർഗീസാണ് പിടിയിലായത്. വിദേശമദ്യംവാങ്ങി നാട്ടിൽ വിൽക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. നിരവധി കേസിൽ പ്രതിയാണ്. ഇൻസ്പെക്ടർ കെ.ആർ. പ്രസാദ്, ടി.ഡി. ജോസ്, ബിനു ജേക്കബ്, ജോമോൻ.കെ.യു, സജോ വർഗീസ്, ലിജി ആന്റണി എന്നിവർ ചേർന്നാണ് പിടികൂടിയത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.