വൈപ്പിൻ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെറായി അഴീക്കോടൻ വായനശാലയുടെയും ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും നേതൃത്വത്തിൽ വായനയുടെ സമകാലീന വിശേഷങ്ങൾ ചർച്ച ചെയ്ത സെമിനാറും പുതു പുസ്തകങ്ങളുടെ പ്രദർശനവും സ്‌കൂൾ മാനേജർ കെ.എസ് ജയപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.സി. പ്രദീപ് ഷോണ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ജെയ്‌സി , ടി.ആർ.വിനോയ് കുമാർ, മായ, ബിഷി, ബാബുരാജ്, കെ.ആർ.സുധീർ എന്നിവർ സംസാരിച്ചു.