
പറവൂർ: എ.കെ.ജി സെന്ററിന് നേരേയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പറവൂർ ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും സമ്മേളനവും നടത്തി. പറവൂർ ടൗണിൽ ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കരയിൽ പി.ഒ. സുരേന്ദ്രൻ, മൂത്തകുന്നത്ത് പി.ഡി. രാജീവ്, ഏഴിക്കരയിൽ എ.എസ്. ദിലീഷ്, ലേബർ കവലയിൽ കെ.എം. അംബ്രോസ്, മുനമ്പം കവലയിൽ ടി.എസ്. രാജൻ, പാലിയം നടയിൽ എ.എസ്. അനിൽകുമാർ, കൂനമ്മാവിൽ അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവർ ഉദ്ഘാടനം ചെയ്തു.