
വൈപ്പിൻ : എ.കെ.ജി. സെന്റർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിൽ സി.പി. എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗങ്ങളും നടന്നു. ഞാറക്കലിൽ ഏരിയാ സെക്രട്ടറി എ. പി. പ്രിനിൽ, കെ. എം. ദിനേശൻ എന്നിവർ സംസാരിച്ചു.
വളപ്പിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി. വി. പുഷ്‌കരൻ, കെ. എസ്. രാധാകൃഷ്ണൻ, എ. കെ. ശശി, ഗോശ്രീ ജങ്ഷനിൽ ലോക്കൽ സെക്രട്ടറി എം. പി. പ്രശോഭ്, പി. കെ. ബാബു , നായരമ്പലത്ത് കെ. കെ. ബാബു, എം. പി. ശ്യാംകുമാർ, എടവനക്കാട് കെ. യു. ജീവൻമിത്ര, കുഴുപ്പിള്ളിയിൽ ഒ. കെ. കൃഷ്ണകുമാർ , ചെറായിയിൽ പി. ബി. സജീവൻ, ഡോ. കെ. കെ. ജോഷി, പള്ളിപ്പുറത്ത് പി. വി. ലൂയിസ്, എ. കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.