മരട്: പൊതു ഇടങ്ങളിൽ ശൗചാലയം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മരട് മേഖലാ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. രജിസ്ട്രാർ ഓഫീസ്, പൊലീസ് സ്റ്റേഷൻ, കെ.എസ്‌.ഇ.ബി ഓഫീസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കൊട്ടാരം ജംഗ്ഷനിലും കുണ്ടന്നൂർ ജംഗ്ഷനിലും പൊതു ശൗചാലയം ഇല്ലാത്തത് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. മരട് എസ്.എൻ. പാർക്കിൽ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചിരുന്നെങ്കിലും വർഷങ്ങളായി ഇത് പ്രവർത്തനരഹിതമാണ്‌. പ്രശ്നത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലായ് 15ന് ശേഷം നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി മരട് മേഖലാ പ്രസിഡന്റ് ടി.ബി.ശിവപ്രസാദ് പറഞ്ഞു.