കുമ്പളം: കുമ്പളം-തേവര ഫെറി കടത്ത് സർവീസിന്റെ രാവിലെ 6.30 മുതൽ രാത്രി 9.30 വരെയുള്ള യാത്രാ സമയം പുനഃസ്ഥാപിക്കണമെന്നും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സർവീസ് നടത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. 163 പേർ ഒപ്പിട്ട പരാതിയാണ് നൽകിയത്.