മൂവാറ്റുപുഴ: യു.ഡി.എഫ്.ധാരണ പ്രകാരം വാളകം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.വൈ.ജോളിമോൻ ചുണ്ടയിൽ രാജിവച്ചു. കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കാലാവധിവച്ച് മൂന്ന് പുരുഷ അംഗങ്ങൾക്ക് മൂന്ന് ഘട്ടമായി വിതംവയ്ക്കുകയായിരുന്നു. ആദ്യ തവണ പ്രസിഡന്റായ ജോളി മോൻ പതിനെട്ട് മാസത്തിന് ശേഷമാണ് രാജിവച്ചത്. അടുത്ത രണ്ട് വർഷം അഞ്ചാം വാർഡ് അംഗം ബിനോ കെ. ചെറിയാൻ പ്രസിഡന്റ് പദം അലങ്കരിക്കും.