കൊച്ചി​: സമയപരി​ധി​ ലംഘി​ച്ച് മദ്യംവി​ളമ്പി​യതി​ന് എം.ജി​.റോഡ് ഹാർബർവ്യൂ ഹോട്ടലി​ലെ ഹൈഫ്ളൈ ബാർ എക്സൈസ് വീണ്ടും പൂട്ടിച്ചു. കഴി​ഞ്ഞ മാർച്ചി​ൽ സ്ത്രീകൾ മദ്യം വി​ളമ്പി​യതി​നെത്തുടർന്ന് വി​വാദത്തി​ലായതാണ് ഈ ബാർ. അന്നും ബാർ പൂട്ടി​ച്ചി​രുന്നു.