മൂവാറ്റുപുഴ: വിദ്യാർത്ഥിനിയെ മണ്ണ് മാഫിയ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് ഒത്താശ ചെയ്യുന്ന പൊലീസ് നിലപാടിനെതിരെ ഭാരതീയ ജനതാ മഹിളാ മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബിജെപി ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഇ.ഡി. നടരാജൻ, മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹനൻ, ജില്ലാ സെക്രട്ടറി നിഷ അനീഷ്, മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗം മായ സതീശൻ, മണ്ഡലം പ്രഭാരി പ്രസന്ന വാസുദേവൻ, ബി.ജെ.പി വാളകം മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാദ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി എന്നിവർ സംസാരിച്ചു.