പള്ളുരുത്തി: മയക്കുമരുന്നുമായി നാലുയുവാക്കളെ പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തു. പൂച്ചാക്കൽ പുതിയ കോവിലകം അക്ബർ (35), എരമല്ലൂർ പോഴിവേലിയിൽ മുഹമ്മദ് റാഫി (33), അരൂക്കുറ്റി സ്റ്റാർവില്ലയിൽ റിൻഷാദ് (32), സൗത്ത് കുമ്പളങ്ങി വലിയപറമ്പിൽ നിതിൻ കൃഷ്ണ (26) എന്നിവരെയാണ് എസ്.ഐ പി.പി. ജസ്റ്റിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇവരുടെ പക്കൽനിന്ന് 135 ഗ്രാം എം.ഡി.എം.എ, 600 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ 9497990065 എന്ന നമ്പറിൽ അറിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.