മരട്: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച രാവിലെ 10.30ന് നെട്ടൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ പച്ചക്കറിക്കൃഷിയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തും. പങ്കെടുക്കുന്നവർക്ക് പച്ചക്കറിത്തൈകൾ, വിത്ത് എന്നിവ സൗജന്യമായി വിതരണവും ചെയ്യും.