തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ സ്റ്റുഡൻസ് കൗൺസിൽ സ്ഥാനാരോഹണച്ചടങ്ങ് തൃക്കാക്കര എ.എസ്.പി വി. ബേബി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിവസ്തുക്കളെ വർജിക്കേണ്ടതിനേയും മൂല്യശോഷണത്തെയും കുറിച്ചുള്ള സന്ദേശം കുട്ടികളുമായി പങ്കുവെച്ചു.
സ്കൂളിൽ ഡോക്ടേഴ്സ് ദിനവും ആചരിച്ചു. നാഗാർജുന ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ സന്ദർശിച്ച വിദ്യാർത്ഥികൾ ആശംസാ കാർഡുകൾ കൈമാറി. സെന്ററിലെ സീനിയർ കൺസൾട്ടന്റ് ഡോ.സി.ശോഭന, ഡോ.അഞ്ജന രാമചന്ദ്രൻ, ഡോ. പി.നമ്പൂതിരി, ഡോ. വിഘ്നേഷ് നാരായണൻ എന്നിവർ ജീവിതശൈലി രോഗങ്ങളെകുറിച്ചും ആയുർവേദ ചികിത്സയുടെ പ്രസക്തിയെക്കുറിച്ചും ക്ലാസുകൾ നയിച്ചു.