kappela

അങ്കമാലി: തിരക്കേറിയ അങ്കമാലി മഞ്ഞപ്ര റോഡിൽ കിടങ്ങൂർ കപ്പേള കവലയ്ക്ക് സമീപം അപകടകരമായ വിധം റോഡ് ഇടിഞ്ഞ് തകർന്നിട്ടും റോഡ് പൂർവ്വസ്ഥിതിയിലേക്കാക്കാൻ നടപടിയെടുക്കാതെ പി.ഡബ്ളി.യു അധികൃതർ. രണ്ടു ആഴ്ചയിലേറെയായി അപകടത്തിൽ റോഡിന്റെ ഒരുവശം ഇടിഞ്ഞ് ടോറസ് ലോറി മറിഞ്ഞു. ഒപ്പം സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിയിൽ ഒടിഞ്ഞിരുന്നു.

കാന നിർമ്മാണം നടത്താതെ റോഡ് മൂന്നിടയോളം ഉയർത്തിയതതാണ് അപകട പരമ്പരകൾക്ക് കാരണം. മഞ്ഞപ്ര അയ്യംമ്പുഴ പാറമടകളിലേക്ക് അമിതഭാരവുമായി പാലക്കാട്ടു നിന്ന് പാറ കല്ലുകളുമായി നിരവധി ടോറസുകളാണ് ദിവസവും ഇതിലൂടെ കടന്നു പോകുന്നത്. പഴയ റോഡിന്റെ ഇരുവശങ്ങളേക്കാൾ 3 അടിയോളം ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. റോഡിനോട് ചേർന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ വാർത്ത് കാനനിർമ്മിക്കണമെന്ന വ്യവസ്ഥ നിർമ്മാണഘട്ടത്തിൽ കരാറുകാരനും ദേശീയപാതാ അധികൃതരും അട്ടിമറിച്ചതിനാലാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.