വരാപ്പുഴ: ജില്ലാ പഞ്ചായത്ത് ക്ഷിര വർദ്ധിനി പദ്ധതി വരാപ്പുഴ ദേവസ്വം പാടം ക്ഷീര സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.കെ. അമേഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹാൻസൺ മാത്യു, പ്രിയ ഭരതൻ, പഞ്ചായത്ത് അംഗം അമ്പിളി സജീവൻ, ക്ഷീര വികസന ഓഫീസർ അനു മുരളി, സുബി.ടി.വി, സതി നാണപ്പൻ, സ്നേഹ ജോസഫ്, മേരി.സി.പി. എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ദേവസ്വം പാടം, മുട്ടിനകം ക്ഷീര സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കർഷകർക്ക് 40,000 രൂപ വീതം 4 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും.