doctors-day

അങ്കമാലി: ലിറ്റിൽഫ്ലവർ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിൽ ഡോക്ടർമാരെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ഡയറക്ടർ ഫാ. വർഗീസ് പോട്ടക്കൽ സന്ദേശംനൽകി, നാല്പതോളം ഡോക്ടർമാർ രക്തദാനം നടത്തി. ഫാ. വർഗീസ് വാളുക്കാരൻ, ഫാ. വർഗീസ് പാലാട്ടി, ഫാ. റോക്കി കൊല്ലംകൂടി, ഡോ. മിഥുൻരാജ്, ഡോ. എലിസബത്ത് ജോസഫ്, ജനറൽ മാനേജർ ജോസ് ആന്റണി എന്നിവർ സംസാരിച്ചു.