കോലഞ്ചേരി: വായനവാരാചരണത്തോടനുബന്ധിച്ച് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ഹൈസ്‌കൂളിൽ പുസ്തക പ്രദർശനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. ചെറുകഥാകൃത്തും ചിത്രകാരനുമായ സുരേഷ് തമ്മാനിമ​റ്റം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജെയിംസ് പാറക്കാട്ടിൽ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ടി.സിന്ധു, അദ്ധ്യാപകരായ ഷിജി പോൾ, ജിൻസി ജേക്കബ്, ടി.എം. സജി തുടങ്ങിയവർ സംസാരിച്ചു.