ആലുവ: അസോസിയേഷൻ ഓഫ് ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് ഒഫ് കേരള (എ.എ.ഡബ്‌ളിയു.കെ) ആലുവ യൂണിറ്റ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെ ആദരിക്കുകയും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി ടി.എ. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അംഗത്വ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം യൂണിറ്റ് രക്ഷാധികാരി എം.എൻ. സരസൻ നിർവഹിച്ചു. ജില്ലാ പ്രവർത്തകസമിതി അംഗം ജോൺ എം. രാജ്, വിനോദ്, ശരത്, പി.യു. രാജീവ്, ജി. രമേഷ് കുമാർ, ബിനോഷ്ബാബു, കെ.എ. ജയ്‌ജോ എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ എം.ബി. വിശ്വീഭരനെ മികച്ച സംഘടന പ്രവർത്തനത്തിനുള്ള ഉപഹാരം നൽകി യൂണിറ്റ് സെക്രട്ടറി ടി.പി. വർഗീസ് ആദരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സാജുതോമസ്, ഭാരവാഹികളായ പ്രസാദ്ചാക്കോ, പി.എ. സെൽവൻ, വി. ബിജു, ടി.എസ്. റെജി, പി.എൻ. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.