കുറുപ്പംപടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്തിലെ കീഴില്ലത്ത് കൃഷിഭവൻ ഉദ്യോഗസ്ഥർ നേരിട്ട് ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് എൻ.പി.അജയകുമാർ നിർവഹിച്ചു.

കൃഷി ഓഫീസർ ഡോ.സ്മിനി വർഗീസ്, രവി എസ്.നായർ, കീഴില്ലം സഹകരണ ബാങ്ക് സെക്രട്ടറി, ഇ.വി.ജോർജ്, കെ.പി.പത്മകുമാർ, എം.വി. തമ്പി,​ എം.പി.

ദാമോദരൻ, എ.കെ. ഷാജി, കൃഷിഭവൻ ഉദ്യോഗസ്ഥർ

തുടങ്ങിയവർ പങ്കെടുത്തു.