
കൊച്ചി: കമ്പ്യൂട്ടർ പഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഐട്രിപ്പിൾ ഇ കേരളാ സെക്ഷനും കൊച്ചി സബ്‌സെക്ഷനും കുസാറ്റ് വിദ്യാർത്ഥി ബ്രാഞ്ചും സംയുക്തമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും സൗജന്യ ഡിജിറ്റൽ വിദ്യാഭ്യാസ പരിശീലന ക്ലാസ് നടത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിൽ നാൽപതു സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ രജിസ്ട്രാർ ഡോ. വി. മീര, പരീക്ഷാ കൺട്രോളർ ഡോ. ബെഞ്ചമിൻ വർഗീസ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.