കിഴക്കമ്പലം: വിരമിച്ചവർക്ക് പുനർനിയമനം നൽകി യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്ന എച്ച്.ഒ.സി മാനേജ്‌മെന്റ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ അമ്പലമേട് മേഖലാ കമ്മി​റ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അമ്പലമേട് മേഖലാ പ്രസിഡന്റ് പ്രിൻസ് പി. ജോസഫ് അദ്ധ്യക്ഷനായി. കോലഞ്ചേരി ബ്ലോക്ക് സെക്രട്ടറി ജിത്തു ഹരിദാസ്, സി.പി.എം അമ്പലമേട് ലോക്കൽ സെക്രട്ടറി എൻ.ജി. സുജിത് കുമാർ, ഫാക്ടറി ലോക്കൽ സെക്രട്ടറി എം.വൈ. കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു.