മൂവാറ്റുപുഴ: കേരള ടഗ് ഒഫ് വാർ അസോസിയേഷന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് റിട്ടേണിംഗ് ഓഫീസറായി. അഡ്വ. എൻ. രമേശ്, ജോൺസൺ ജോസഫ്, പ്രൊഫ. രഘുനാഥ്, പ്രവീൺ മാത്യു, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജോസഫ് വാഴയ്ക്കൻ (പ്രസിഡന്റ് ),പ്രൊഫ. രഘുനാഥ്,ഷാജി ചെറിയാൻ (വൈസ് പ്രസിഡന്റുമാർ), ആർ. രാമനാഥൻ (സെക്രട്ടറി) , സിനോ പി. ബാബു, പ്രവീൺ മാത്യു ( ജോ.സെക്രട്ടറിമാർ ) ടെലിൻ കെ. തബ്ബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനിയായി എ.ജി. അനന്തകൃഷ്ണനെ തിരഞ്ഞെടുത്തു.ഓർഗനൈസിംഗ് സെക്രട്ടറിയായി ജോൺസൺ ജോസഫിനെ നോമിനേറ്റ് ചെയ്തു.