കൊച്ചി: കൊച്ചി കോർപ്പറേഷനിലെ കരാറുകാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. മേയർ എം.അനിൽകുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. മൂന്നുമാസത്തെ കുടിശിക ആഗസ്ത് 15ന് മുമ്പ് കൊടുത്തു തീർക്കും. സെപ്തംബർ 30 വരെയുള്ള തുക ഒക്‌ടോബറിൽ നൽകും. 41 മാസത്തെ തുകയാണ് കരാറുകാർക്ക് നൽകാനുള്ളത്. കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജെ. വർഗീസ്, ജില്ലാ പ്രസിഡന്റ് ഇ.കെ. കരിം, എം.ആർ.ബിനു, ഇ.എസ്. ഹെൻറി, എം.എസ്. ജ്യോതിസ് കുമാർ, കെ.ഐ. മൂസ, കെ.എ.യേശുദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു