തൃപ്പൂണിത്തുറ: തിരുവാങ്കുളം കേരള ഗ്രാമീൺ ബാങ്ക് ഈടില്ലാത്ത കുടുംബശ്രീ എസ്.എച്ച്.ജി ലിങ്കേജ് ലോണുകളുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് ഇരുപത് ലക്ഷമായി ഉയർത്തി. ഒരു അംഗത്തിന് ഒരു ലക്ഷം എന്ന ലോൺ പരിധി രണ്ട് ലക്ഷമായും വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രോസസിംഗ് ചാർജും ഒഴിവാക്കി. ബാങ്ക് വിവിധ കേന്ദ്രങ്ങളിൽ ലിങ്കേജ് ലോൺ മേളകൾ സംഘടിപ്പിക്കുന്നുണ്ട്.