business

കൊച്ചി: ക്യൂൻസ് ബിസിനസ് ഗ്ലോബൽ കൂട്ടായ്മയുടെ കോൺക്ലേവ് ഇന്ന് രാവിലെ 10.30ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 'വീട്ടിൽ നിന്നൊരു സംരംഭക' എന്ന വിഷയത്തിൽ പ്രമുഖ വനിതാ സംരംഭകർ സംസാരിക്കും. നൂറു വനിതാ സംരംഭകർ പങ്കെടുക്കും. വനിതാ സംരംഭകർക്ക് ഉത്പന്നങ്ങൾ വില്ക്കാനും വാങ്ങാനും സഹായകമാകുന്ന തരത്തിൽ ഓൺലൈനായിട്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും കൂട്ടായ്മ സംരംഭകരെ സഹായിക്കും. ഉച്ചയ്ക്കു ശേഷം പ്രദർശന വിപണന മേളയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സന്ധ്യാ രാധാകൃഷ്ണൻ, രേണു ഷനോയ്, ബ്ലസീന രാജേഷ്, വിദ്യാ മോഹൻ എന്നിവർ പങ്കെടുത്തു.