lio

പെരുമ്പാവൂർ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, ജില്ലകളിലെ സ്‌കൂൾ കുട്ടികൾക്ക് ബാഗ് നൽകി. ജില്ലാതല ഉദ്ഘാടനം ജെ.ബി. മേത്തർ എം.പി നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ശുചീകരണ തൊഴിലാളികൾക്കുള്ള മഴക്കോട്ടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ തോമസ്, ഡിസ്ട്രിക്ട് ട്രഷറർ ടി.പി. സജി, ഡിസ്ട്രിക്ട് അസി. സെക്രട്ടറി ജോർജ് സാജു, പ്രൊജക്ട് കോ-ഓർഡിനേറ്റർ സി.ബി. ഫ്രാൻസിസ്, ഡിസ്ട്രിക്ട് പ്രോഗ്രാം കോ-ഓർഡിനേറ്റർ സി.ജി. ശ്രീകുമാർ, ഡിസ്ട്രിക്ട് ഇൻഫർമേഷൻ ടെക്നോളജി കോ-ഓർഡിനേറ്റർ വി.എസ്. ജയേഷ്, ഡിസ്ട്രിക്ട് മാർക്കറ്റിംഗ് ചെയർപേഴ്സൺ അനി മനോജ്, റീജിയൺ ചെയർമാൻ ബോബി പോൾ. സോൺ ചെയർമാന്മാരായ ടി.ഒ. കോൺസൺ, കെ.സി. മാത്യൂസ്, പെരുമ്പാവൂർ ലയൺസ് ക്ളബ്ബ് പ്രസിഡന്റ് ജോർജ് നരിയേലി എന്നിവർ സംസാരിച്ചു.