ആലുവ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാർഷിക മുന്നേറ്റ പ്രവർത്തനങ്ങളിൽ സഹകരണ ബാങ്കുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയുടെ വളർച്ചയ്ക്ക് സഹകരണ പ്രസ്ഥാനങ്ങളുടെ സംഭാവനകളും വിലമതിക്കാനാകാത്തതാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജൻ അദ്ധ്യക്ഷത വഹിച്ചു. സേഫ് ലോക്കർ സംവിധാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് അംഗം കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന ശിവശങ്കരൻ, മുഹമ്മദ് അൻവർ, വി.കെ. ഷാനവാസ്, ടി.കെ. രാജു, വി.എ. അബ്ദുൾ റഷീദ്, സെക്രട്ടറി എസ്.എൽ. നിഖിൽ എന്നിവർ സംസാരിച്ചു.