ചോറ്റാനിക്കര: ഡി.വൈ.എഫ്.ഐ. ചോറ്റാനിക്കര- കണയന്നൂർ മേഖലാ കമ്മിറ്റികളുടെയും ആർ.സി.എം.ഐ ഹോസ്പിറ്റൽ തൃപ്പൂണിത്തുറയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30ന് ചോറ്റാനിക്കര ഗവൺമെന്റ് ഹൈസ്കൂളിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കും. ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. ആർ.സി.എം. ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.