ari

കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് വളപ്പിൽ ‘എല്ലാവരും കൃഷിയിലേക്ക് ’പദ്ധതി തുടങ്ങി. ചെണ്ടു മല്ലിക്കൃഷിയാണ് ആരംഭിച്ചത്. കൃഷിയുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് ടി. ഐ. ശശി നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർ പി .പി .പൗലോസ് അദ്ധ്യക്ഷനായി. എം. ജി.ശ്രീകുമാർ , ബാങ്ക് സെക്രട്ടറി പി.എ. കാഞ്ചന, ബാങ്ക് ഡയറക്ടർമാരായ കെ. കെ. രാജേഷ് കുമാർ, കെ.യു. അലിയാർ, ഗൗരി ശിവൻ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തു.