മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം വാർഡ്‌ കൗൺസിലർ ഫൗസിയ അലി,16-ാം വാർഡ്‌ കൗൺസിലർ ജാഫർ സാദിഖ് എന്നിവർ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. അടിയന്തരമായി തെരുവുനായകളുടെ വന്ധീകരണം നടത്തുക, നായകൾക്ക് ആന്റി റാബിസ് ഇൻജെക്ഷൻ നൽകുക എന്നിവയാണ് ആവശ്യങ്ങൾ. തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായി കൗൺസിലർ ഫൗസിയ അലി പറഞ്ഞു.