
പറവൂർ: സംസ്കൃത പണ്ഡിതനും നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം സ്കൂൾ സ്ഥാപകനുമായ ഡോ. പി.ആർ. ശാസ്ത്രിയുടെ 24 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെയും എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പി.ആർ. ശാസ്ത്രി അനുസ്മരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള എന്റോവ്മെന്റ് വിതരണം പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് നിർവഹിച്ചു. യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, കണ്ണൻ കൂട്ടുകാട്, ടി.പി. കൃഷ്ണൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സാഹി, പി. മോഹൻകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. ഹെഡ്മാസ്റ്റർ സി.കെ. ബിജു സ്വാഗതവും പ്രിൻസിപ്പൽ വി. ബിന്ദു നന്ദിയും പറഞ്ഞു. സ്കൂൾ അങ്കണത്തിലെ പി.ആർ.ശാസ്ത്രിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.