പെരുമ്പാവൂർ: 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് കീഴിലെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പരിപാടി ഒക്കലിൽ ആരംഭിച്ചു. ചേലാമറ്റം പാടശേഖരത്തിൽ നെൽവിത്ത് വിതച്ച് പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി.ജെ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ സൈജൻ, ടി.കെ. മിഥുൻ, കാർഷിക വികസന സമിതി അംഗം മേഴ്സി ഉറുമീസ്, കൃഷി ഓഫീസർ ഷമീറ ബീഗം, കൃഷി അസിസ്റ്റന്റ് റുക്കീന, പാടശേഖരസമിതി ട്രഷറർ ജോബി പത്രോസ് എന്നിവർ സംസാരിച്ചു.