
കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന ശ്രീമഹാരുദ്രത്തിനു സമാപനം കുറിച്ച് കാലടി ശൃംഗേരിമഠം വേദപാഠശാല പ്രിൻസിപ്പൽ എച്ച്.ആർ.നരേന്ദ്ര ഭട്ടിന്റെ കാർമികത്വത്തിൽ വസോർധാര നടത്തി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ പ്രസാദ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. 22 മുതൽ ഇന്നലെവരെ എച്ച്.ആർ. നരേന്ദ്ര ഭട്ടിന്റെ നേതൃത്വത്തിൽ പതിനൊന്ന് ഋത്വിക്കുകൾ ആണ് ശ്രീമഹാരുദ്രവും വസോർധാരയും നടത്തിയത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു വിശേഷാൽ കളഭാഭിഷേകം, ഗണപതിഹോമം എന്നിവയും നടന്നു.