പെരുമ്പാവൂർ: വാഴക്കുളം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന സഹകാരികൾക്കുള്ള സാഫല്യം പെൻഷൻ പദ്ധതി, കർഷകർക്കായി സൗജന്യ പച്ചക്കറിത്തൈ വിതരണം, ബാങ്ക് നേരിട്ടു നടത്തുന്ന മാത്സ്യക്കൃഷി, ജൈവ കുത്തരിയുടെ വിപണനം എന്നിവയുടെ ഉദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. പുഷ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് സി.എം. അബ്ദുൾ കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. സിറാജ്, മുൻ പഞ്ചായത്ത് അംഗം പി.എം. നാസർ, രവിത ഹരിദാസ്, രഞ്ജിനി വാസുദേവൻ, എം.കെ. മനേഷ് എന്നിവർ സംസാരിച്ചു. മുതിർന്ന സഹകാരികളായ 247 പേർക്ക് പെൻഷനും കർഷകർക്ക് 300 പച്ചക്കറിത്തൈകളും വിതരണം ചെയ്തു.