
പെരുമ്പാവൂർ: മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 100-ാം അന്താരാഷ്ട്ര സഹകരണദിനാചരണം നടത്തി. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് പതാക ഉയർത്തുകയും സഹകരണദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ സഹകരണദിന സന്ദേശം നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.പി.രാജീവ്, ഭരണസമിതി അംഗങ്ങളായ പോൾ കെ. പോൾ, പി.ഒ. ബെന്നി, ബാങ്ക് സെക്രട്ടറി മേഴ്‌സി പോൾ എന്നിവർ സംസാരിച്ചു.